രാജ്യത്ത് 2024-ലാണ് ഏറ്റവും കൂടുതല്‍ ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

രാജ്യത്ത് 2024-ലാണ് ഏറ്റവും കൂടുതല്‍ ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍. 26.07 ലക്ഷം ടിബി കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എന്നാൽ മരണനിരക്ക് കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യ ഇന്നോവേഷന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി അനുപ്രിയ. 2023-ല്‍ 25.5 ലക്ഷം ടിബി കേസുകളും 2024-ല്‍ 26.07 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പുതിയ കേസുകളില്‍ 17.7 ശതമാനവും ടിബി കേസുക ൾ കുറവുണ്ട്. 2015-ല്‍ ഇത് ഒരു ലക്ഷത്തില്‍ 237 ആയിരുന്നെങ്കില്‍ 2023-ല്‍ ഇത് ലക്ഷത്തില്‍ 195 ആയി ചുരുങ്ങിയെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. മരണനിരക്കിലും വന്‍ കുറവാണ് രേഖപ്പെടുത്തിട്ടുള്ളത്. 2015-ല്‍ ലക്ഷത്തില്‍ 28 പേര്‍ എന്നതാണ് മരണനിരക്കെങ്കില്‍ 2023-ല്‍ അത് ലക്ഷത്തില്‍ 22-ആയി കുറഞ്ഞു. 21.4 ശതമാനമാണ് മരണനിരക്കില്‍ വന്നിട്ടുള്ള കുറവ്. ക്ഷയരോഗചികിത്സയില്‍ രാജ്യം മുന്നേറുന്നു ണ്ടെന്നും 2025-ഓടെ രോഗത്തെ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.