ആരോഗ്യം ആനന്ദം-അകറ്റാം അർബുദം എന്ന കാൻസർ പ്രതിരോധക്യാമ്പയിനിൽ സ്‌ക്രീനിംഗ് ചെയ്തവരുടെ എണ്ണം 5 ലക്ഷം കഴിഞ്ഞു

ഒരു ക്യാമ്പയിൻ ജനകീയമാകുന്നത് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും അത് ഏറ്റെടുക്കുമ്പോഴാണ്. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനെ കുറിച്ചാണ് ആരോഗ്യവകുപ്പ് മന്ത്രി തന്റെ ഫേസ്ബുക് പേജിലൂടെ ഇങനെകുറിക്കുന്നത്. ജനങ്ങൾ ഒട്ടാകെ ഏറ്റെടുത്ത ഈ ക്യാമ്പയിനിൽ സ്‌ക്രീനിംഗ് ചെയ്തവരുടെ എണ്ണം 5 ലക്ഷം കഴിഞ്ഞു.കഴിഞ്ഞ ദിവസം കൊല്ലം കോർപറേഷനിൽ തീരദേശ മേഖലയിൽ നടന്ന ജനകീയ പരിപാടികളെ കുറിച്ചും കാൻസർ സ്‌ക്രീനിംഗിനെ സംബന്ധിച്ചും വയനാട്ടിലെ ഗോത്രവർഗ മേഖലയിൽ പാടിയും നൃത്തം വച്ചുമുള്ള ആശവർക്കർമാരുടെ ഉൾപ്പെടെയുള്ളവരുടെ ബോധവത്ക്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ചും വീണാജോർജ്
പേജിൽ പങ്കുവച്ചിരുന്നു. കാൻസർ അവബോധം, ഭീതി അകറ്റൽ, ആരോഗ്യമുള്ള ജീവിതം ഇതൊക്കെ ഈ കൂട്ടായ്മയിലൂടെ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം എന്നും പേജിലൂടെ മന്ത്രി വ്യക്തമാക്കുന്നു.