ആലുവ യു സി കോളേജിലെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; നാല് ഹോസ്റ്റലുകൾ താത്ക്കാലികമായി അടച്ചതായി റിപ്പോർട്ട്

എറണാകുളം ആലുവ യു സി കോളേജിലെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നാല് ഹോസ്റ്റലുകൾ താത്ക്കാലികമായി അടച്ചതായി റിപ്പോർട്ട്. 25ലധികം വിദ്യാർഥികൾക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ശാരീരികാസ്വാസ്ഥ അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ കിണറ്റിൽ നിന്നാണ് വിദ്യാർഥികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇത് ശുദ്ധീകരിച്ച ശേഷം മാത്രം ഹോസ്റ്റലുകൾ തുറന്നാൽ മതി എന്നാണ് ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയത്. അതേസമയം ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോ​ഗ്യവിഭാ​ഗം വ്യക്തമാക്കി. 200ലേറെ കുട്ടികളാണ് ഈ ഹോസ്റ്റലുകളിൽ താമസിക്കുന്നത്.