അമേരിക്കയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഈവ് കാതറിൻ കാർണിവോറസ് ഡയറ്റ് നോക്കിതിനെ തുടർന്ന് വൃക്കരോഗം പിടിപെട്ട വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. കാർണിവോറസ് ഡയറ്റു നോക്കിയതിനെ തുടർന്ന് യുവതിയുടെ വൃക്കയിൽ കല്ലു ബാധിച്ചു. കാർണിവോറസ് ഡയറ്റു മൃഗങ്ങളുടെ മാംസം മാത്രം ഭക്ഷിക്കുന്ന ഡയറ്റുരീതിയാണ്. 23കാരിയായ ഇൻഫ്ളുവൻസർ ടിക്-ടോക്കിലൂടെയാണ് അസുഖബാധയെപ്പറ്റി വെളിപ്പെടുത്തിയത്. ഡയറ്റിന്റെ ഭാഗമായി യുവതി പ്രാതലായി രണ്ടോ മൂന്നോ മുട്ടയും ഉച്ചക്ക് ഉയർന്ന അളവിൽ പ്രോട്ടീനുള്ള യോഗർട്ടും അത്താഴത്തിന് ബീഫും ആണ് കഴിച്ചുകൊണ്ടിരുന്നത്. മാംസാഹാരം മാത്രം കഴിച്ചതിനെ തുടർന്ന് ശരീരത്തിലെ പ്രോട്ടീൻ ക്രമാതീതമായി വർധിച്ചു. വാർഷിക ഹെൽത്ത് ചെക്കപ്പിലാണ് ഡോക്ടർ അപകടകരമായ സാഹചര്യം തിരിച്ചറിയുന്നത്. മൂത്രത്തിലൂടെ രക്തം പുറത്തു വന്നതോടെ ആശുപത്രിയിൽ പരിശോധിക്കുമ്പോഴാണ് വൃക്കയിൽ കല്ല് രൂപപ്പെട്ടത് കണ്ടതെന്ന് യുവതി വ്യക്തമാക്കി. അമിതമായി പ്രോട്ടീൻ കഴിച്ചതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് യുവതി ചൂണ്ടിക്കാട്ടി. വൃക്കരോഗങ്ങളുള്ളവർ അമിതമായ പ്രോട്ടീൻ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് അമേരിക്കയിലെ മേയോ ക്ലിനിക്ക് വ്യക്തമാക്കിയത്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ ഉപയോഗം ഫൈബറിന്റെ അഭാവത്തിനു കാരണമാവുകയും തലവേദന, വായ് നാറ്റം എന്നിവയ്ക്ക് കാരണമാക്കും.