എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കാക്കനാട് സ്കൂൾ വിദ്യാർഥിയായ 6 വയസുകാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത തലവേദനയേ തുടർന്ന് കുട്ടി കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കളമശ്ശേരിയിൽ 5 വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലാണ് കുട്ടി.