കോഴിക്കോട് ലോക വനിതാദിനത്തില്‍ കെ.ജി.എം.ഒ.എ. ക്യാൻസർ സ്ക്രീനിങ് സംഘടിപ്പിച്ചു. കെ.ജി.എം.ഒ.എയുടെ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വനിതാദിനം ആചരിക്കുകയും ചെയ്തു. 3 ദിവസം നീണ്ടുനിന്ന പരിപാടികൾക്ക് കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് ഡോക്ടർ ലിസ്സി സി. എച്ച് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന കാൻസർ സ്ക്രീനിങ്ങിന്റെ ഭാഗമായി ജില്ലയിലെ വനിതാ ഡോക്ടർമാർക്കുള്ള കാൻസർ സ്ക്രീനിങ് നടത്തി. ജില്ലയിലെ വിവിധ ആശുപത്രിയിൽ നിന്നുള്ള സർക്കാർ ഡോക്ടർമാർ ക്യാൻസർ സ്ക്രീനിങ്ങിൽ പങ്കെടുത്തു. വനിതാ ഡോക്ടർമാർ സ്ക്രീനിങ്ങിൽ പങ്കെടുത്തത് മാതൃകപരമാണെന്നും ഇത് പൊതുജനങ്ങൾക്കു ക്യാൻസർ സ്ക്രീനിങ്ങിനുള്ള വിമുഖത മാറ്റാൻ ഉതകുന്നതാണെന്നും ജില്ലാ സെക്രട്ടറി ഡോക്ടർ അഫ്സൽ ചൂണ്ടിക്കാട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം ഡോക്ടർമാരാണ് സ്ക്രീനിങ്ങിൽ പങ്കെടുത്തത്.