ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടക്കം പിന്നീട് ശരീരത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വേനൽ ശക്തമായതോടെ ഇടുക്കി ജില്ലയിൽ ചിക്കൻപോക്‌സ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. കഴിഞ്ഞ മാസം 72 പേർക് ചിക്കൻപോക്‌സ് പിടിപെട്ടിരുന്നു. എന്നാൽ ഈ മാസം 50 പേർക് ആണ് ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്തത്. ചൂടു കൂടിയതോടെയാണു ചിക്കൻ പോക്‌സ് കൂടുതലായി കണ്ടുതുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. വേനൽക്കാലത്ത് ജലജന്യ രോഗങ്ങളും വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയാണ് ഇതിൽ പ്രധാനം. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതാണ് ജലജന്യ രോഗങ്ങൾക്ക് കാരണഎന്നും ആരോഗ്യവകുപ് ചൂണ്ടിക്കാട്ടി.