നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരം

ഹൈദരാബാദിൽ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരം. നൽഗൊണ്ടയിൽ നിന്നുള്ള 33 വയസുള്ള വ്യക്തിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വർഷങ്ങളായി ഇയാൾ വൃക്ക രോഗവുമായി ബുദ്ദിമുട്ടുകായായിരുന്നു. 2017-ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും വൃക്ക തിരസ്കരണം നേരിടേണ്ടി വന്നു. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്തു. ഇത്തവണ മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽ നിന്ന് ഒരു കടവെറിക് വൃക്ക ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പുതുതായി മാറ്റിവച്ച വൃക്ക ഉടൻ തന്നെ പ്രവർത്തനം ആരംഭിച്ചു. 2025-ലെ ആദ്യ രണ്ടര മാസങ്ങൾക്കിടെ യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറേഷൻ വിഭാഗം 41 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി. തെലങ്കാന ആരോഗ്യശ്രീ ആരോഗ്യ പദ്ധതിയുടെ കീഴിൽ സൗജന്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയത്. കൂടാതെ, ദീർഘകാല ട്രാൻസ്പ്ലാൻറ് അതിജീവനത്തിന് ആവശ്യമായ മരുന്നുകളും രോഗിക്ക് സൗജന്യമായി ലഭ്യമാകുന്നതാണ്.