കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു. തിരിവനന്തപുരം കോഡൽ സോപാനം ഇൻറ്റർ നേഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ ജനറൽ സെക്രട്ടറിയുമായ ഷാജൻ സ്കറിയ സ്വിച്ച് ഓൺ നിർവ്വഹിച്ചു. പ്രസിഡൻ്റ് സജി കുര്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.കെ ശ്രീജിത് , ട്രഷറർ കെ ബിജിനു , കേരള മീഡിയ അക്കാദമി അംഗം വിൻസെൻ്റ് നെല്ലികുന്നേൽ,അജയ് മുത്താന, കിഷോർ, ഇസ്ഹാഖ് ഈശ്വര മംഗലം, സ്മിത അത്തോളി , ഗോപകുമാർ, പി.ആർ സരിൻ എന്നിവർ സംസാരിച്ചു.

നെക്റ്റ്ലൈൻ സോഫ്റ്റ് വെയർ കമ്പനി ഡിസൈൻ ചെയ്ത വെബ്സൈറ്റ് പ്രെമെൻറ്റോ ടെക്നോളജീസാണ് ഹോസ്റ്റ് ചെയ്യുന്നത്.