പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നവർക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ടേക്ക് എവേ കണ്ടെയ്നറുകളിൽ നിന്ന് കഴിക്കുമ്പോൾ കുടലിലെ മൈക്രോബ യോമുകൾക്ക് മാറ്റം സംഭവിച്ച് ഇൻഫ്ലമേഷനുണ്ടാവുകയും അത് രക്തചംക്രമണ സംവിധാനത്തിന് തകരാറുണ്ടാക്കുകയും ചെയ്യുന്നതാണ് കാരണമെന്നും ചൈനീസ് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. പഠനം ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം കഴിക്കുന്ന 3000 പേരിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ അവർക്ക് ഹൃദയസംബന്ധമായ പ്രേശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതായിരുന്നു. രണ്ടാം ഘട്ടം തിളപ്പിച്ച വെള്ളം കണ്ടെയ്നറുകളിൽ ഒഴിച്ച് എലികൾക്ക് നൽകി. പ്ലാസ്റ്റിക് അമിതമായി ശരീരത്തിലെത്തുന്നവരിൽ കൺജെസ്റ്റിവ് ഹാർട്ട് ഫെയിലിയർ സാധ്യത മറ്റുള്ളവരെ അപേഷിച്ച് കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടി. ഇങ്ങനെ ചെയ്യുമ്പോൾ ഏത് രാസവസ്തുവാണ് പ്ലാസ്റ്റിക്കിൽ നിന്ന് പുറപ്പെടുന്നതെന്ന് പരിശോധിച്ചിട്ടില്ല. സാധാരണ പ്ലാസ്റ്റിക് കോബൗണ്ടുകളും ഹൃദ് രോഗങ്ങളും തമ്മിലുള്ള ബന്ധം, കുടൽ ബയോമുകളും
ഹൃദ് രോഗവും തുടങ്ങിയവയാണ് നിരീക്ഷിച്ചത്.