റിയാദില്‍ നടന്ന ബുര്‍ക്കിനാബെ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്

റിയാദില്‍ നടന്ന ബുര്‍ക്കിനാബെ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മറ്റ് സപ്പോര്‍ട്ടിങ് സ്‌പെഷ്യാലിറ്റികള്‍ തുടങ്ങിയവയില്‍ നിന്നുള്ള മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിങ്, ടെക്‌നിക്കല്‍ സ്റ്റാഫ് തുടങ്ങി യവരുള്‍പ്പെടെ 26 പേരടങ്ങുന്ന സംഘമാണ് 5 ഘട്ടങ്ങളായി 8 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയത്. ഇരട്ടകളുടെ നെഞ്ചും വയറും ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു. ഹൃദയം, കരള്‍, കുടല്‍ തുടങ്ങിയവയുടെ ചര്‍മങ്ങളും ചേര്‍ന്ന അവസ്ഥയിലാണെന്നും കണ്ടെത്തിയത്. സയമാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിലെ 62ാമത് ശസ്ത്രക്രിയയാണിത്. 35 വര്‍ഷത്തിനിടെ, 27 രാജ്യങ്ങളില്‍നിന്നുള്ള 146 സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ സൗദി സയാമീസ് വേര്‍പ്പെടുത്തല്‍ പദ്ധതിക്ക് കഴിഞ്ഞതായും ഡോ. അല്‍റബീഅ വ്യക്തമാക്കി.