സംസ്ഥാനത്ത്‌ എലിപ്പനി, മ​ഞ്ഞപ്പിത്തം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോട്

സംസ്ഥാനത്ത്‌ എലിപ്പനി, മ​ഞ്ഞപ്പിത്തം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോട്. കേരളത്തിൽ എലിപ്പനി ബാധിച്ച് ഈ വര്ഷം ജനുവരിയിൽ മാത്രം മരിച്ചത് 15 പേരാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 5 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം 179 പേർക്കായിരുന്നു രോഗം ബാധിച്ചത് എന്നാൽ ഈ വർഷം 228 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിക്കുന്നവരിൽ മരണനിരക്ക് കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവും. ശുചിത്വമില്ലായിമയും മൃഗങ്ങ​ളോ​ട് ഇടപഴകുന്നതിൽ സൂക്ഷ്മത പാലിക്കാത്തതുമാണ് എലിപ്പനി വർദ്ധിക്കാൻ കാരണമാകുന്നതെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19 പേരാണ് മരിച്ചത്. ഈ വർഷം മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. 2024 ജനുവരിയിൽ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് രണ്ടുപേർ മരിച്ചു. 2025 യിൽ മൂന്ന് പേരാണ് മരിച്ചത്. ഭക്ഷ്യസുരക്ഷ പാലിക്കുന്നത്തിൽ പറ്റുന്ന വീഴ്ച്ചയാണ് മ​ഞ്ഞപ്പിത്തം വ്യാപനത്തിനിടയാക്കുന്നത്. ശീതളപാ​നീയങ്ങകളിൽ, മാലിന്യം കലർന്ന കുടിവെള്ളം എന്നിവയിൽ നിന്നാണ് മഞ്ഞപ്പിത്തം പടരുന്നത്. വിവാഹ സ​ൽ​ക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന വെൽക്കം ഡ്രി​ങ്കുകളിൽ നിന്ന് മ​ഞ്ഞപ്പിത്തം പടർന്നുപിടിച്ചതായി നിരവധി സംഭവങ്ങൾ കഴി​ഞ്ഞ വർഷം സംസ്ഥാനത്ത് റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നു.