രാജ്യത്ത് സാങ്കേതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരുടെ എണ്ണം കേവലം 3 ശതമാനം മാത്രമെന്ന് സർവെ റിപ്പോർട്ട്

രാജ്യത്ത് സാങ്കേതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ റിപ്പോർട്ട്. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു കൂടുതൽ പുരഷൻമാർ കൗൺസി​ലിങ് തേടുന്നുവെന്ന​ നിർണായക വിവരങ്ങളും ‘സ്‌റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് 2024’ സർവെ പുറത്തുവിട്ടു. 83,000ലധികം കൗൺസിലിങ് സെഷനുകൾ, 12,000 സ്ക്രീനിങ്ങുകൾ, 42,000 വിലയിരുത്തലുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ. 100 വ്യക്തികളിൽ 3 പേർക്ക് മാത്രമേ ആരോഗ്യകരമായ ഡിജിറ്റൽ ലൈഫ് ബാലൻസൊള്ളു. 30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും വർധിക്കുന്നു. ജോലിയിലുള്ള മാറ്റം, റിലേഷൻഷിപ്പ് മാനേജ്മെന്റ് എന്നീ സമ്മർദ്ദങ്ങൾ ഉയർന്ന ഉത്കണ്ഠക്കും വിഷാദത്തിനും കാരണമാകുമെന്ന് സർവേ കണ്ടെത്തി. 25 വയസ്സിന് താഴെയുള്ള 92ശതമാനം വ്യക്തികളും ഉത്കണ്ഠയുടെ ലക്ഷണങ്ങളും 91ശതമാനം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമാണ്. ആത്മഹത്യാ സാധ്യതകളും വർധിച്ചുവരികയാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കൗൺസിലിങിൽ 15ശതമാനം വർധനവുണ്ട്. ഉത്കണ്ഠ, വിഷാദം, ജോലിസ്ഥലത്തെ പിരിമുറുക്കം തുടങ്ങിയവയാണ് ആളുകൾ പ്രൊഫഷണൽ സഹായം തേടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. സാമ്പത്തിക കൗൺസിലിങ് സെഷനുകളിൽ 70ശതമാനം പുരുഷന്മാരും റിലേഷൻഷിപ്പ് കൗൺസിലിങ് സെഷനുകളിൽ 60 ശതമാനം സ്ത്രീകളും പങ്കെടുത്തു. യുവാക്കൾക്കിടയിലാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതെന്ന് സർവെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.