പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിൽ നഴ്സുമാരുടെ വിശ്രമ മുറിയോടു ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിലാണ് തി പിടിച്ചത്. പുക ഉയർന്നതിനു പിന്നാലെ സമീപത്തെ വനിതാ വാർഡിലെയും സർജിക്കൽ ഐസിയുവിലെയും രോഗികളെ മാറ്റി. നൂറോളം കിടപ്പുരോഗികളെയാണ് വാര്‍ഡില്‍ നിന്ന് മാറ്റിയത്. പാലക്കാട് അഗ്നിശമനസേന അര മണിക്കൂറിനുള്ളിൽ തീ കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.