കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്. വൈറൽ അണുബാധ വായുവിലൂടെയാണ് പടരുന്നതെന്ന് സ്ഥിരീകരിച്ചു. അണുബാധ കണ്ടെത്തിയ 3 കുട്ടികളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ സമ്പർക്കം ഒഴിവാക്കി സുരക്ഷിതമായ മറ്റൊരിടത്തേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്‌. ജീവനക്കാർ സംരക്ഷണ മാസ്‌ക്കുകൾ ധരിക്കണമെന്നും അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ അഡ്മിനിസ്ട്രേഷനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. മുൻകരുതലിന്റെ ഭാഗമായാണ് ചിൽഡ്രൻസ് ഹോം തൽക്കാലത്തേക്ക് അടച്ചിടുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ആദ്യം ഒരു കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ കാണുകയും വായുവിലൂടെ പടരുന്ന അണുബാധയാണെ ന്ന് ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മൂന്നുമത്തെ കുട്ടിയിലും കണ്ടെത്തിയതോടെയാണ് ചിൽഡ്രൻസ്‌ ഹോമിന്റെ പ്രവർത്തനം പൂർണമായി നിർത്താൻ തീരുമാനിച്ചത്. സെക്ഷൻ 3, 6 തുടങ്ങിയവയിൽ താമസിക്കുന്നവർക്കിടയിലാണ് വൈറസ് പടർന്നത്.