സന്ധിവാതത്തിന് മരുന്നായി കടുവാമൂത്രം വിറ്റതായി റിപ്പോർട്ട്

സന്ധിവാതത്തിന് മരുന്നായി കടുവാമൂത്രം വിറ്റതായി റിപ്പോർട്ട്. ചൈനയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ദ യാന്‍ ബിഫെന്‍ജിക്‌സിയ മൃഗശാലാ അധികൃതരാണ് കടുവാ മൂത്രം വിറ്റ്ത്. സൈബീരിയന്‍ കടുവകളുടെ മൂത്രമാണ് 250 മില്ലി ബോട്ടിലിന് 596 രൂപയായി വില്‍പ്പന നടത്തുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സന്ധിവാദം, പേശിവേദന, ഉളുക്ക് തുടങ്ങിയവയ്ക് കടുവാമൂത്രം നല്ല ഫലംചെയ്യുമെന്ന അവകാശവാദത്തോടെയാണ് ദ യാന്‍ ബിഫെന്‍ജിയ മൃഗശാല ഇത് വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വൈറ്റ് വൈനും ഇഞ്ചി കഷണവും ചേര്‍ത്ത മിശ്രിതത്തില്‍ കടുവാമൂത്രം ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടാനാണ് ഇവർ നിര്‍ദേശം നൽകിയത്. ഇത് കുടിക്കാന്‍ കഴിയുമെന്നും എന്നാല്‍, അലര്‍ജിയുള്ളവര്‍ ഉപയോഗിക്കരുതെന്നും മൃഗശാല അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഒന്നോ രണ്ടോ ബോട്ടില്‍ മാത്രമാണ് ഒരു ദിവസം വില്‍പ്പന നടത്തുക. മരുന്ന് വില്‍പ്പന സംബന്ധിച്ച് സര്‍ക്കാരിന്റെ ശക്തമായ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇവര്‍ വില്‍പ്പന നടത്തുന്നതെന്ന് അറിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍, തങ്ങള്‍ക്ക് കടുവാമൂത്രം വില്‍പ്പന നടത്താനുള്ള ലൈസന്‍സുണ്ടെന്നാണ് മൃഗശാലാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മൃഗശാലയിലെത്തുന്ന സന്ദര്‍ശകരാണ് ഇതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. തുടർന്ന് വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്.