കുഷ്ഠരോഗം നിർമാർജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധ 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു

കുഷ്ഠരോഗം നിർമാർജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധ 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ജില്ലയിലുൾപ്പെടെ സംസ്‌ഥാനത്ത്‌ കുഷ്ഠ രോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിലാണ് കാമ്പയിൻ സജീവമാകുന്നത്. ഇതുമായി ബന്ധപ്പെട്ട കളക്‌ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. വീടുകളിൽ ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ 14 ദിവസമാണ് കാമ്പയിൻ സംഘടിപ്പിക്കുക. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതർക്ക് വിദഗ്ധ പരിശോധന, ചകിത്സ തുടങ്ങിയ ലഭ്യമാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ 9,81,657 വീടുകളിലും ആരാഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃ​ത്വത്തിൽ പരിശീലനം ലഭിച്ച വ​ള​ന്‍റി​യ​ര്‍മാ​ര്‍ സന്ദർശിക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ 381 സംസ്ഥാനങ്ങളിലും പരിശോധന സം​ഘ​ടി​പ്പി​ക്കുന്നതാണ്. കുഷ്ഠരോഗം വായുവിലൂടെ പകരുന്ന രോഗമായാതിനാൽ തൊടുന്നത്തിലൂടെ ഇത് പകരില്ല. തൊലിപ്പുറത്ത് നിറം മങ്ങിയത്തും ചുവന്നതുമായ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്, വേദന തുടങ്ങിയവ അറിയാതിരിക്കൽ, പ​രി​ധീ​യ നാ​ഡി​ക​ളി​ല്‍ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ് തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. നേരത്തേ കണ്ടെത്തി ചികിത്സ തേടിയാൽ പൂർണമായും രോഗം ഭേ​ദ​മാ​ക്കാ​ൻ സാധിക്കും. രോഗത്തിന്റെ ഇ​ൻ​കു​ബേ​ഷ​ൻ പി​രീ​ഡ് രണ്ട് മുതൽ അഞ്ച് വർഷം വരെയാണ്. സർക്കാർ ആശുപത്രികളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്.