ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് കുരുമുളക്

മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് വിതറുന്നത് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ കുറക്കാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് കുരുമുളക്. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ തടയാനും സഹായിക്കും. ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ കുറക്കാൻ കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉപകരിക്കും. ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ കുരുമുളകിൽ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിട്ടുള്ളതിനാൽ സന്ധിവാതത്തെ തടയാന്‍ സഹായിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ കുരുമുളകിലെ പൈപ്പറിൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കുരുമുളക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാൻ ഗുണം ചെയ്യുമെന്നാണ് പല പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.