ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 500 കോടി രൂപ കടമെടുക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തീരുമാനം

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 500 കോടി രൂപ കടമെടുക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തീരുമാനം. മരുന്നു കമ്പനികള്‍ക്കു നല്‍കാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക തീര്‍ക്കാനാണ് വായ്പയെടുക്കുന്നത്. ടെന്‍ഡറിനു മുന്നോടിയായി കഴിഞ്ഞ ദിവസം കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം 2020 മുതല്‍ നല്‍കാനുള്ള തുക നല്‍കാതെ ഈ വര്‍ഷത്തെ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് കമ്പനിഎന്ന് കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അതിന്നെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതിയോടെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് മാര്‍ച്ചിനു മുന്നേ കുടിശിക തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം മുതല്‍ പണം കൊടുത്തു തീര്‍ക്കാന്‍ കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്നും അത് പാലിക്കുമെന്നും അധികൃതര്‍ കമ്പനിക്ക് ഉറപ്പു നല്‍കി.