ആലപ്പുഴ താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്

ആലപ്പുഴ താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരികയാണെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗത്തിന് മുന്നിൽ ഒരാളും നിസ്സഹായരായി തീരരുത് എന്നതാണ് സർക്കാർ നയം. ഇപ്പോൾ നടന്നുവരുന്ന വികസന പദ്ധതികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കുന്നതോടെ ക്യാൻസർ ചികിത്സാ സൗകര്യവും ഏർപ്പെടുത്തും. കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംസിഎച്ച് ബ്ലോക്ക്, 5 കിടക്കകളുള്ള ഐസിയു, എച്ച് ടി ട്രാൻസ്‌ഫോർമർ കണക്ഷൻ, ഓക്സിജൻ പ്ലാൻ്റ് ഇനീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.