കാസർകോട് സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട്. കാസർകോട് ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാർഥികളെ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കൽ അസോസിയേഷന് കീഴിലെ 240 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.