കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന ഉമ തോമസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് എറണാകുളം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്‍. ഉമ ചേച്ചിയെ കണ്ടെന്നും ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നല്‍കുന്ന ഒന്നാണെന്നും ഹൈബി കുറിച്ചു. ഉമ തോമസിന്റെ സംസാരത്തെക്കുറിച്ചും എനര്‍ജിയെക്കുറിച്ചുമെല്ലാം ഹൈബി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. അപകടം നടന്ന നാള്‍ മുതല്‍ ദിവസവും ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നെന്നും ഉമ ചേച്ചിയുടെ തിരിച്ചു വരവില്‍ റിനൈ ആശുപത്രിയും ഡോക്ടര്‍മാരും നല്‍കിയ അകമഴിഞ്ഞ പിന്തുണ നന്ദിയോടെ സ്മരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്താണ് പോസ്റ്റ് അവസാനിക്കുന്നത്.