ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം

ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് ബാധ കർണാടകയിൽ രണ്ടുപേരിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത് . രണ്ട് കേസുകളും ബെംഗളൂരുവിലാണ് കണ്ടെത്തിയത് . മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . നേരത്തെ രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചതായി കർണാടക സർക്കാർ വ്യക്തമാക്കിരുന്നു .