പാലക്കാട് തെരുവുനായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ രോഗം പടരുന്നതായി റിപ്പോർട്ട്

പാലക്കാട് തെരുവുനായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ രോഗം പടരുന്നതായി റിപ്പോർട്ട്. തമിഴ്നാടു അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നായ്ക്കളിൽ രോഗം കണ്ടുവരുന്നത്. വിറയലും, കാലുകൾ കുഴഞ്ഞു പോകുന്ന രീതിയിലെ നടത്തവുമാണ് രോഗ ലക്ഷണങ്ങൾ. രോഗം ബാധിച്ച നായ്ക്കളിലെ സ്രവത്തിലൂടെയാണ് രോഗം പകരുന്നത്. രോഗം മനുഷ്യരിലേക്ക് പകരില്ല. എന്നാൽ രോഗവാഹകരായ തെരുവ് നായ്ക്കളിൽ നിന്ന് വളർത്തു നായ്ക്കളിലേക്ക് രോഗം പകരാം. പാ​രാ​മീ​ക്സോ വൈ​റ​സ് വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന വൈ​റ​സാ​ണ് രോ​ഗ​കാ​രി.