സ്തനാര്‍ബുദത്തിന്റെ അപകടസാധ്യത നേരത്തേ കണ്ടെത്താന്‍ നിര്‍മിതബുദ്ധിക്ക് കഴിയുമെന്ന് പഠന റിപ്പോർട്ട്. നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ (എഫ്.എച്ച്.ഐ.) ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. 2004-നും 2018-നും ഇടയില്‍ നോര്‍വീജിയന്‍ ഡിറ്റക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത 1,16,495 സ്ത്രീകളുടെ വിവരങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരെ നിര്‍മിതബുദ്ധി അല്‍ഗോരിതമുപയോഗിച്ച് മാമോഗ്രാഫികള്‍ വിശകലനം ചെയ്യുകയായിരുന്നു ചെയ്തത്. ഇവരിൽ 1607 പേര്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചു. ആര്‍ക്കെല്ലാം ഏത് സ്തനത്തിനാണ് അര്‍ബുദ സാധ്യതയുള്ളതെന്ന് നിര്‍മിതബുദ്ധിയുപയോഗിച്ച് കൃത്യമായി തിരിച്ചറിയാനായതായി ശാസ്ത്രസംഘം കണ്ടെത്തി. നിലവില്‍ വിപണിയില്‍ ലഭ്യമായ നിര്‍മിതബുദ്ധി അല്‍ഗോരിതം വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും ഇത് മാനവരാശിക്ക് ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.