കുട്ടികളിൽ വായുമലിനീകരണം കൂടുതൽ ആഘാതമുണ്ടാക്കും എന്ന് പഠന റിപ്പോർട്ട്. ലഖ്‌നൗവിലെ ഇസബെല്ല തോബർസൺ കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾ വായു മലിനീകരണത്തിന് ഇരയാകുന്നതിന്റെ പ്രധാനകാരണം ഉയരക്കുറവാണ്. കുട്ടികൾ ശ്വസിക്കുന്ന താഴ്ന്ന അന്തരീക്ഷത്തിൽ അൾട്രാഫൈൻ കണികകളുടെ സാന്ദ്രത കൂടുതലാണെന്ന് പഠനം ചൂണ്ടക്കാട്ടുന്നു. പ്രത്യേകിച്ച് റോഡരികുകളിലും വാണിജ്യമേഖലകളിലും ഇവ കൂടുതലാണ്. കാറ്റിന്റെ കുറഞ്ഞ വേഗം, കുറഞ്ഞ താപനില എന്നീ ഘടകങ്ങളും സ്ഥിതി മോശമാകും. ഗതാഗതം കൂടുതലുള്ള പ്രദേശത്തെ സ്‌കൂളുകളിലെ കുട്ടികൾ ഉയർന്ന വായുമലിനീകരണത്തിൽ കൂടുതൽ സമയം ചെലവഴികേണ്ടി വരുന്നു. ലഖ്നൗ നഗരത്തിലെ 408 കുട്ടികളിലാണ് പഠനം നടത്തിയത്. കുട്ടികളിൽ നടത്തിയ പഠനം ‘ഹസാർഡ്‌സ് മെറ്റീരിയൽസ് അഡ്വാൻസസ്’, ‘എൻവയൺമെന്റ് ജിയോകെമിസ്ട്രി ആൻഡ് ഹെൽത്ത്’, ‘അറ്റ്മോസ്ഫെറിക് എൻവയൺമെന്റ് എക്സ്’ എന്നീ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.