മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നത്തിനായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ മൃതസഞ്ജീവനി ‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ ക്യാമ്പയിന്റെ ഉദ്ഘാടനം എറണാകുളത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിഡ്നി മാറ്റിവയ്ക്കല്‍ പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയായി. മരണാന്തര അവയവദാന കണക്ക് പരിശോധിച്ചാല്‍ കേരളം ഏറെ പിന്നിലാണ്. മരണാനന്തര അവയവദാനത്തെക്കുറിച്ച് ഒരുപാട് തെറ്റിധാരണകളുണ്ട്. അവയവ ദാനം നിരുത്സാഹപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സമൂഹത്തില്‍ നടക്കുന്നത്. ഇത് മാറ്റിയെടുത്ത് ശക്തമായ അവബോധത്തിലൂടെ അവയവദാനം പ്രോത്സാഹിപ്പിച്ച് അനേകം പേരുടെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തിന് വേണ്ടിയാണ് ഈ കാമ്പയിന്‍ എന്നും മന്ത്രി വ്യക്തമാക്കി.