തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലന്. ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് വിദ്യാബാലന് തന്റെ ജീവിതത്തിലെ മാറ്റത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. തന്റെ ജീവിത കാലം മുഴുവനും മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നെന്നും, അതിനായി ഒരുപാട് കഠിനമായ വ്യായാമവും, ഡയറ്റും സ്വീകരിച്ചിരുന്നെന്നും, വണ്ണം കുറഞ്ഞാലും വീണ്ടും തിരികെ വരുമായിരുന്നെനും താരം പറയുന്നു. എന്നാല്‍ അടുത്തിടെ ചെന്നൈയിലെ ഒരു ന്യൂട്രിഷണല്‍ ഗ്രൂപ്പിനെ പരിചയപെട്ടപ്പോഴാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണം ശരീരത്തില്‍ കൊഴുപ്പടിഞ്ഞത് മൂലമല്ല പകരം നീര്‍ക്കെട്ടാണ് എന്ന് തിരിച്ചറിഞ്ഞത്. അവര്‍ താരത്തിന് ഒരു ഡയറ്റ് നല്‍കുകയും, ഒപ്പം വ്യായാമം ചെയ്യുന്നത് നിര്‍ത്താനും ആവശ്യപ്പെട്ടു. അതോടെ ശരീര ഭാരം പെട്ടന്ന് കുറഞ്ഞുവെന്നും താരം പറയുന്നു. എല്ലാ ഭക്ഷണവും എല്ലാവര്ക്കും ഗുണം ചെയ്യണമെന്നില്ല എന്നും താരം പറയുന്നു. ഈ ഒരു വര്‍ഷം വ്യായാമം ചെയ്യാതിരുന്നിട്ട് പോലും താന്‍ മുന്പത്തെക്കാളും ആരോഗ്യവതിയായി തോന്നുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.