കീടനാശിനി കലർന്ന കാബേജ് കഴിച്ച് 14 വയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം. വീട്ടിൽ തന്നെ നട്ടുവളർത്തിയ കീടനാശിനി ചേർത്ത ക്യാബേജ് കഴിച്ചാണ് കുട്ടി മരിച്ചത്. കാബേജ് കഴിച്ചതിന് ശേഷം പെൺകുട്ടിക്ക് ഓക്കാനം അനുഭവപ്പെടുകയായിരുന്നു. ചില അസ്വസ്ഥതകൾ ഉള്ളതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയെ ഉടൻ തന്നെ വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡിസംബർ 24-ന് വൈകിട്ട് കുട്ടി മരണത്തിനു കീഴടങ്ങി. വയലിൽ കൃഷി ചെയ്തിരുന്ന കാബേജിൽ പെൺകുട്ടിയുടെ അമ്മാവൻ ക്യാബേജിൽ കീടനാശിനി തളിച്ചതായും രോഗത്തിനും മരണത്തിനും ഇത് കാരണമായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.