വിറ്റാമിൻ ഡി കുറയുന്നത് കുട്ടികളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 70-80 ശതമാനം ഇന്ത്യക്കാർക്കും വിറ്റാമിൻ ഡി-യുടെ കുറവ് കാരണം പേശികളുടെ ശക്തി കുറയുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുറിവ്, പേശികളുടെ ബലഹീനത, അസ്ഥി വേദന തുടങ്ങിയവ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. ക്ഷീണം, പേശി വേദന, മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നീ ലക്ഷണങ്ങളെയും ശ്രദ്ധിക്കണം. വിറ്റാമിൻ ഡി കുറവുള്ള കുട്ടികൾക്ക് ബലക്കുറവും പേശികളിൽ വേദനയോ ഉണ്ടാകും. മറ്റൊന്ന്, വിറ്റാമിൻ ഡി-യുടെ കുറവ് കുട്ടികളിൽ റിക്കറ്റിന് കാരണമാകും. ഇത് എല്ലുകൾ ദുർബലമാക്കും. കൂടാതെ കുട്ടികളിൽ ഭാരക്കുറവ് ഉണ്ടാക്കും. കുട്ടിയുടെ ഭക്ഷണരീതികളിൽ മാറ്റങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. വിറ്റാമിൻ ഡി ലഭിക്കുന്നതിന് നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. സാൽമൺ മത്സ്യം, പാൽ, തൈര്, മത്തി, ചീസ്, ട്യൂണ, കൂൺ, മുട്ട, ധാന്യങ്ങൾ എന്നിവ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.