സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. നിലവില്‍ ദുര്‍ബലമായിരിക്കുന്ന മഴ നവംബര്‍ 26ന് ശേഷം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. ഇടവിട്ടുള്ള മഴകള്‍ പകര്‍ച്ചവ്യാധി വ്യാപന സാധ്യത വര്ധിപ്പിക്കുമെന്നതിനാല് പ്രേക്ഷകര്‍ ജാഗ്രത പാലിക്കുക.