സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറയിപ്പ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറാന്‍ ശ്രമിക്കുക. കെട്ടിടങ്ങളില്‍ തുടരുമ്പോള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം നില്‍ക്കാതിരിക്കുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കുന്നത് ഒഴിവാക്കാനും ശ്രമിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പേക്ഷകര്‍ ജാഗ്രത പാലിക്കുക.