കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠന റിപ്പോർട്ട്

കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠന റിപ്പോർട്ട്. കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിങ്ങിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് 19 ബാധിച്ച ചില കാൻസർ രോഗികളിൽ ട്യൂമർ ചുരുങ്ങുന്നതും ട്യൂമർ വളർച്ച മന്ദഗതിയിലാകുന്നതും ശ്രദ്ധയിൽപെട്ടതാണ് ഡോക്ടർമാരെ ഇതുസംബന്ധിച്ച പഠനം നടത്തനുള്ള തീരുമാനത്തിൽ എത്തിച്ചത്. നന്നെ ക്ഷീണിതരായ കാൻസർ രോഗികളിൽ ചിലർക്ക് കോവിഡ് ബാധിച്ച​ശേഷം കാൻസറിന്റെ വളർച്ച കുറയുന്നത് ശ്രദ്ധയിൽപെട്ടതായി പഠനത്തിന് നേതൃത്വം നൽകിയ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ തൊറാസിക് സർജറി ചീഫ് ഡോ. അങ്കിത് ഭരത് ചൂണ്ടിക്കാട്ടി. കാൻസർ ചികിത്സയിൽ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കാൻസർ ചികിത്സയ്ക്ക് ഒരു പുതിയ വഴിയാണ് ഇതിലൂടെ തുറന്നുകിട്ടുക. തങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.