ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ രജിസ്റ്റർ ചെയ്യാൻ ജനം ബുദ്ധിമുട്ടുന്നു

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിൽ രജിസ്റ്റർ ചെയ്യാൻ ജനം ബുദ്ധിമുട്ടുന്നു . ആശുപത്രിയിൽ കഴിയുന്നവരുൾപ്പെടെ ആയുഷ്മമാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ വ്യക്തമാക്കി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂയെന്ന നിർദേശമാണ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയത്. എന്നാൽ കേന്ദ്രത്തിൽനിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചില കോമൺ സർവീസ്‌ സെന്റർകേന്ദ്രങ്ങളിൽ സംസ്ഥാനത്തും രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സി.എസ്.സി. ലോഗിൻ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് സി.എസ്.സി. സംരംഭകർ വ്യക്തമാക്കി.