തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഏര്‍പ്പെടുത്തി അധികൃതര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഏര്‍പ്പെടുത്തി അധികൃതര്‍. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏര്‍പ്പെടുത്താന്‍ ആശുപത്രി വികസന സമിതി തീരുമാനിച്ചത്. ബി പി എല്‍ വിഭാഗത്തെ നിരക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 20 രൂപ ആക്കാനായിരുന്നു ശുപാര്‍ശയെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പത്ത് രൂപയാക്കി നിജപ്പെടുത്തുകയായിരുന്നു. 75 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒ.പി ടിക്കറ്റിന് നിരക്ക് ഏര്‍പ്പെടുത്തുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളിലില്‍ ഓ.പി ടിക്കറ്റിന് നിരക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സമാന നടപടി ആവര്‍ത്തിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീരുമാനിച്ചതെന്നാണ് വിവരം.