യുഎസിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നു. അപൂർവമായ നാഡീ രോഗമായ ലോക്ക്ഡ് ഇൻ സിൻഡ്രോം ആയിരുന്നു യുഎസ് സ്വദേശിയായ ജേക്ക് ഹാൻഡേലിന്. 2017 മേയിലാണ് ജേക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതിനൊപ്പം ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായി. ആദ്യ ഘട്ടത്തിൽ രോഗം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള പരിശോധനയിൽ ടോക്‌സിക് അക്യൂട്ട് പ്രോഗ്രസീവ് ല്യൂക്കോ എൻസെഫലോപ്പതിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ലഹരി വസ്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണിത്. ഏകദേശം പത്ത് മാസത്തോളം കോമയിൽ കിടന്നതായി ഒരു അഭിമുഖത്തിൽ ജേക്ക് പിന്നീട് വ്യക്തമാക്കി.