മുംബൈയില്‍ ഹൃദയാഘാതംമൂലം പ്രതിദിനം ഇരുപത്തിയേഴു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായ ഞെട്ടിപ്പിക്കുന്ന വർത്തതായാണിപ്പോൾ പുറത്തുവരുന്നത്. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2022-ല്‍ നഗരത്തിലെ മൊത്തം മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണ്. 2023-ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു. 40 വയസ്സിനു താഴെയുള്ളവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ വ്യക്തമാകുന്നതായും ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി.