റമ്പൂട്ടാൻ പോലുള്ള പഴവർഗ്ഗങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്നത് മുതിർന്നവരുടെ മേൽ നോട്ടത്തിൽ തന്നെ വേണം എന്ന് തുറന്നു കാട്ടുന്ന ഒരു ഭീതിപ്പെടുത്തുന്ന വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി വീണ്ടും മരണം. റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദം ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.