വിപണിയിൽ നിന്ന് നിലവാരമില്ലാത്ത മരുന്നുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.ഡി.എസ്.സി ഒ നടത്തിയ പരിശോധനകളിൽ പരാജയപ്പെട്ട് വിറ്റാമിൻ ടാബ്‌ലെറ്റുകൾ

വിപണിയിൽ നിന്ന് നിലവാരമില്ലാത്ത മരുന്നുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.ഡി.എസ്.സി ഒ നടത്തിയ പരിശോധനകളിൽ പരാജയപ്പെട്ട് വിറ്റാമിൻ ടാബ്‌ലെറ്റുകൾ. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. മൂവായിരത്തോളം മരുന്നുകളിൽ നടത്തിയ പരിശോധനയിൽ 49 ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. നാല് മരുന്നുകൾ വ്യാജ കമ്പനികളാണ് നിർമിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തിയവയിൽ ഏകദേശം 1% മാത്രമാണ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതെന്നും കർശനമായ നിരീക്ഷണം ഗുണനിലവാരമില്ലാത്ത മരുന്ന് ഉത്പാദനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്നും സി.ഡി.എസ്.സി. മേധാവി രാജീവ് സിങ് രഘുവംഷി വ്യക്തമാക്കി.