സെർവിക്കൽ കാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തി ഗവേഷകർ. ലണ്ടൻ യൂനിവേഴ്സിറ്റി കോളേജില്ലെ ഗവേഷകരാണ് കണ്ടത്തലിനു പിന്നിൽ. ഇന്ത്യയടക്കം 5 രാജ്യങ്ങളിലാണ് പരീക്ഷണം നടത്തിയത്. സാധാരണഗതിയിൽ കീമോ തെറപ്പിയുടെയും റേഡിയോ തെറപ്പിയുടെയും കോമ്പിനേഷൻ ചികിത്സയാണ് സെർവിക്കൽ കാൻസറിന് നടത്തുക. കീമോ റേഡിയേഷൻ എന്നാണ് ഇതറിയപ്പെടുക. ഇതിനുമുമ്പ്, കീമോ തെറപ്പിയുടെ ഹ്രസ്വ ചികിത്സകോഴ്സ് കൂടി നൽകുന്നതാണ് പുതിയ രീതി. 500 സ്ത്രീകളിൽ നടത്തിയ പരീക്ഷണത്തിൽ 40 ശതമാനം മരണ നിരക്ക് കുറയുന്നതായി കണ്ടെത്തിയതിന് പുറമെ, രോഗം തിരിച്ചുവരാനുള്ള സാധ്യതയും കുറയുന്നതായി ഗവേഷകർ കണ്ടെത്തി.