ഹൃദയസ്തംഭനം സംഭവിക്കുന്നതിനു പ്രായം ഒരു കാരണമല്ല എന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ ഇൻസ്റാഗ്രാമിലൂടെ പുറത്തുവരുന്നത്. യു.എസ്സില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെ അഞ്ചു വയസുകാരനാണു ഹൃദയസ്തംഭനമുണ്ടായത്. കുട്ടി കുഴഞ്ഞുവീണയുടനെ പ്രഥമ ശശ്രൂഷ നല്‍കുകയും കുട്ടിയെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതോടെ ജീവൻ രക്ഷിക്കാനായി എന്ന് സംഭവം വിശദീകരിച്ചുകൊണ്ട് കുടുംബം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് ഏണസ്‌റ്റോ ടാഗിള്‍ എന്ന അഞ്ചുവയസുകാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. റോളര്‍ കോസ്റ്ററില്‍ യാത്രചെയ്യുന്നതിനിടെ ശ്വസിക്കാന്‍ സാധിക്കാതെ കുട്ടി ബുദ്ധിമുട്ടുന്നത് അടുത്തിരുന്ന മാതാവ് ക്രിസ്റ്റീന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ അലറിവിളിച്ചുകൊണ്ട് ചെന്ന മാതാവ് കുട്ടിക്ക് സിപിആര്‍ നല്‍കി. അതുവഴി കടന്നുപോയ നഴ്‌സുള്‍പ്പെട്ട കുടുംബവും പാര്‍ക്കിലെ ജീവനക്കാരനും കുട്ടിയെ പരിചരിച്ചെന്നും അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.