കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് ആരംഭിക്കുന്നു. മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വന്ദനയുടെ രക്ഷിതാക്കളായ കെ.ജി. മോഹൻദാസും വസന്തകുമാരിയും തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് തുടങ്ങുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 4 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. പ്രാർഥനാ ഹാൾ സമർപ്പണവും മെഡിക്കൽ ക്യാംപ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ്ഗോപി നിർവഹിക്കും.