എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നൽകി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങൾ, ആസ്തമ എന്നിവയടക്കമുള്ള അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് വില ഉയരുക. പരമാവധി 50 ശതമാനം വരെ വർധിപ്പിക്കാനാണ് നാഷനൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. ഉൽപാദകർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് നാഷനൽ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഒക്ടോബർ 14 മുതലാണ് വിലവർധന പ്രാബല്യത്തിൽ വന്നു.