മരണത്തിന് മുമ്പേ ചിത്രീകരിച്ച തന്റെ മരണത്തെ കുറിച്ചുള്ള വീഡിയോ മരണാനന്തരം പുറത്തുവിട്ട് പ്രശസ്ത യ്യുട്യൂബര്‍

മരണത്തിന് മുമ്പേ ചിത്രീകരിച്ച തന്റെ മരണത്തെ കുറിച്ചുള്ള വീഡിയോ മരണാനന്തരം പുറത്തുവിട്ട് പ്രശസ്ത യ്യുട്യൂബര്‍. പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ യുട്യൂബര്‍ പോള്‍ ഹാരെല്‍ ആണ് മരണത്തെ കുറിച്ചുള്ള തന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. നിങ്ങള്‍ ഇപ്പോള്‍ എന്നെ കാണുന്നുവെങ്കില്‍ ഞാന്‍ ഇതിനകം മരിച്ചിട്ടുണ്ടാകുമെന്ന് ആരംഭിക്കുന്ന വീഡിയോ 10 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള പോളിന്റെ ചാനലിലൂടെ ബന്ധുക്കളാണ് പുറത്തുവിട്ടത്. വീഡിയോയില്‍ രോഗബാധ ശരീരത്തിന് ഏല്‍പ്പിച്ച ആഘാതത്തെ കുറിച്ചും രോഗ സ്ഥിരീകരണത്തെ കുറിച്ചുമാണ് പങ്കുവെയ്ക്കുന്നത്. ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുതെന്ന വലിയ സന്ദേശമാണ് അദ്ദേഹം വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് ആരാധകരും കമന്റുകളില്‍ കുറിച്ചു.