ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനം എടുത്ത് ദമ്പതികൾ

ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനം എടുത്ത് ദമ്പതികൾ. യുകെയിൽ നിന്നുള്ള വൃദ്ധ ദമ്പതികളാണ് ദയാവധം നിയമപരമായി അംഗീകരിച്ചുട്ടുള്ള സ്വിറ്റ്സർലാൻഡിലെ സൂയിസൈഡ് പോഡുപയോ​ഗിച്ചുള്ള മരണത്തിന് തയ്യാറെടുക്കുന്നത്.
കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി രാജ്യത്ത് ഉണ്ട്. ഭാര്യയ്ക്ക് വാസ്‌കുലാർ ഡിമെൻ‌ഷ്യ സ്ഥിരീകരിച്ചതോടെ, ഇംഗ്ലണ്ടിലെ സഫോക്ക് നിവാസികളായ പീറ്ററും ക്രിസ്റ്റിൻ സ്കോട്ടുമാണ് ജീവിതം ഒരുമിച്ച് അവസാനിപ്പിക്കുന്നതിന് വേണ്ടി സ്വിറ്റ്സർലാൻഡിലേക്ക് യാത്രയാകുന്നത് .വേദനാരഹിതമായ മരണമാണ് സൂയിസൈഡ് പോഡുകൾ വാ​ഗ്ധാനം ചെയ്യുന്നത്. പീറ്ററും ക്രിസ്റ്റീനും പ്രത്യേകം തയ്യാറാക്കിയ രണ്ട് സൂയിസൈഡ് പോഡുകൾ ഒരുമിച്ചുള്ള സംവിധാനത്തിലായിരിക്കും മരണം സ്വീകരിക്കുക. ഒരിക്കൽ ഡിമെൻഷ്യ രോഗികളെ പരിചരിച്ചിരുന്ന നഴ്സായിരുന്നു ക്രിസ്റ്റീന . അവർക്ക് സ്വയം ആ അവസ്ഥയിലൂടെ കടന്നു പോകുന്നത് താങ്ങാനാവില്ലെന്ന് പീറ്റർ വ്യക്തമാക്കി . അവളില്ലാതെ ജീവിക്കാൻ ഞാനാ​ഗ്രഹിക്കുന്നില്ല. എന്നെ മറ്റാരെങ്കിലും പരിചരിക്കേണ്ടുന്ന അവസ്ഥയിലേക്ക് പോകാനും ആ​ഗ്രഹമില്ല. അതിനെ ഞാൻ ഒരു ജീവിതം എന്നും വിളിക്കുന്നില്ല. അതിനാലാണ് ഈ തീരുമാനമെന്നും പീറ്റർ കൂട്ടിച്ചേർത്തു .