സ്‌ക്രീൻ ടൈം നിയന്ത്രിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്

സ്‌ക്രീൻ ടൈം നിയന്ത്രിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ഡെൻമാർക്ക് പുറത്തുവിട്ട പഠനത്തിലാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ദിവസവും 7-8 മണിക്കൂർ വരെ സ്‌ക്രീൻ ടൈം നീളുന്ന സാഹചര്യത്തിൽ നിന്ന് ആഴ്ചയിൽ മൂന്ന് മണിക്കൂറായെങ്കിലും വെട്ടിച്ചുരുക്കണമെന്ന് പഠനത്തിൽ പറയുന്നു. ഇത് കുട്ടികളുടെ മാനാസിക ആരോഗ്യത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്. നാലിനും പതിനേഴും ഇടയിലുള്ള 181 കുട്ടികളും കൗമാരപ്രായക്കാരുമടക്കം 89 കുടുംബങ്ങളാണ് പഠനത്തിന്റെ ഭാ​ഗമായത്. സമപ്രായക്കാരുമായി വ്യക്തമായി ആശയവിനിമയം നടത്താനും വികാരങ്ങളെ നിയന്ത്രിക്കാനും സ്‌ക്രീൻ ടൈം കുറച്ച കുട്ടികൾക്ക് കഴിയുന്നതായും ഗവേഷകർ കണ്ടെത്തി. വാശിപിടിക്കുമ്പോഴും കരയുമ്പോഴുമൊക്കെ മൊബൈൽ ഫോണുകൾ നൽകി ശാന്തരാക്കുന്നത് പിൽക്കാലത്ത് അവരുടെ സ്വഭാവരൂപീകരണത്തെവരെ ബാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. കുട്ടികൾ കരയുന്ന സമയത്തോ, ദേഷ്യം പ്രകടിപ്പിക്കുമ്പോഴൊ ഒക്കെയാണ് മാതാപിതാക്കൾ ഫോൺ നൽകുക. ഇതോടെ അവർ ദേഷ്യവും സങ്കടവുമൊക്കെ മാറ്റി ശാന്തരാവും. എന്നാൽ ഈ ശീലം വലുതാകുന്നതോടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിന് തടസ്സമാകുമെന്ന് ​ഗവേഷകർ പറയുന്നു