വിയറ്റ്നാമിൽ വയറുവേദനയേത്തുടർന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ മലദ്വാരത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് ഒരു ഈൽ മത്സ്യത്തെയും, നാരങ്ങയും എന്ന് റിപ്പോർട്ട്. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരൻ തന്നെ ഈലിനെ ഉള്ളിൽ കടത്തിയതായാണ് വിവരം. ജൂലായ് 27നാണ് അതികഠിനമായ വേദനയുമായി യുവാവ് ഹനോയിലെ ആശുപത്രിയിലെത്തിയത്. അതേദിവസംതന്നെയാണ് യുവാവ് ജീവനുള്ള ഈലിനെ ഉള്ളിൽ കടത്തിയതെന്നും ഡോക്ടർമാർ പറയുന്നു. ഉള്ളിലകപ്പെട്ട മത്സ്യം രക്ഷപ്പെടാനായുള്ള ശ്രമത്തിൽ യുവാവിന്റെ മലാശയവും വൻകുടലും കടിച്ചു മുറിക്കുകയും അന്നനാളത്തിൽ കടക്കുകയും ചെയ്തു. എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകളിൽ യുവാവിന്റെ ആമാശയത്തിൽ ഈലിനെ കണ്ടെത്തിയതോടെ അതിനെ മലദ്വാരത്തിലൂടെ തന്നെ പുറത്തെത്തിക്കാമെന്ന് ഡോക്ടർമാർ കരുതി. എന്നാൽ മലദ്വാരത്തിൽ ഒരു ചെറുനാരങ്ങ കൂടി കണ്ടെത്തുകയായിരുന്നു. തുടർന്ന് അടിയന്തരശസ്ത്രക്രിയ നടത്തി 25 ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ള ഈൽ മത്സ്യത്തെ ഡോക്ടർമാർ യുവാവിന്റെ അന്നനാളത്തിൽനിന്ന് പുറത്തെടുത്തു, ഒപ്പം ചെറുനാരങ്ങയും. മത്സ്യത്തെ ജീവനോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റതിനെത്തുടർന്ന് യുവാവിന് കോളസ്റ്റമിയും ചെയ്തതായി ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു.