ലോകത്ത് ആദ്യത്തെ ഒറോപൗഷെ മരണം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലെ ആരോഗ്യമന്ത്രാലയമാണ് ഈക്കാര്യം വ്യക്തമാക്കിയത്.
മുപ്പതുവയസ്സിനു താഴെയുള്ള ബഹിയ സ്വദേശികളായ രണ്ട് യുവതികളാണ് മരിച്ചത്. ഗുരുതരമായ ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇരുവരിലും ഉണ്ടായിരുന്നത്. രോഗബാധിത പശ്ചാത്തലത്തില്‍ പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കൂടാതെ തെക്കന്‍ ബ്രസീലിലെ സാന്റാ കാറ്ററിനയില്‍ ഉണ്ടായ ഒരുമരണത്തിന് ഈ രോഗവുമായി ബന്ധമുണ്ടോയെന്നുള്ള പരിശോധനകള്‍ നടത്തിവരുകയാണ്. ഈ വര്‍ഷം ഇരുപതു രാജ്യങ്ങളിലായി 7,2000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവയിലേറെയും ബ്രസീലില്‍ തന്നെയാണ്. ഒറോപൗഷെസ് എന്ന വൈറസാണ് രോ?ഗകാരണമാകുന്നത്. 1955-ല്‍ ട്രിനിഡാഡിലും ടുബാഗോയിലുമാണ് ലോകത്താദ്യമായി രോഗം സ്ഥിരീകരിക്കുന്നത്.