മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി മാധ്യമ റിപോർട്ടുകൾ. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെ ആണ് സ്കൂളിന് അവധി നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ കൂടുതൽ പേരും അരൂർ മേഖലയിലുള്ളവരാണ് എന്നാണ് റിപ്പോർട്ട്.