അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കുട്ടിയെ ഐ.സി.യു.വിൽ നിന്ന് ‌സ്റ്റെപ്പ് ഡൗൺ ഐ.സി.യുവി ലേക്ക് മാറ്റി. ജർമനിയിൽ നിന്ന് എത്തിച്ചത് ഉൾപ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നൽകുന്നത്. തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കും മുൻപ് തന്നെ ഇതാകാം രോഗമെന്നു കരുതി പ്രതിരോധ മരുന്നുകൾ നൽകി. 20 ദി​വ​സ​മാ​ണ് രോ​ഗ​ത്തി​ൻറെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ട് 10 ദി​വ​സം ആയി. 10 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞേ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യു​ള്ളൂ. ഇ​തി​നി​ടെ സാ​മ്പ്ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും. ഇ​ത് നെ​ഗ​റ്റി​വ് ആ​യാ​ലേ രോ​ഗാ​വ​സ്ഥ ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​നാ​വൂ. തി​ക്കോ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​യ്യോ​ളി പ​ള്ളി​ക്ക​ര​യി​ലെ കു​ള​ത്തി​ൽ കു​ളി​ച്ച​ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് പ​നി പി​ടി​പെ​ട്ട​ത്.